പെരുമ്പാവൂർ: വായനക്കു ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാൻ പെരുമ്പാവൂർ ഉപജില്ലയിൽ ഓണ പൂക്കള ചിട്ടയിൽ പുസ്തകക്കളം നിർമ്മിക്കുന്നതിന് മത്സരം നടത്തുന്നു. 29 മുതൽ ഒക്ടോബർ 9 വരെയുള ഏതെങ്കിലും ദിവസം കളം തയ്യാറാക്കി പ്രദർശിപ്പിക്കാം. ഒരു മീറ്റർ വിസ്തൃതിയിൽ ഏതു രൂപവും തയ്യാറാക്കാം. രചനയുടെ ഫോട്ടോ ഒക്ടോബർ 10ന് 9048720051 എന്ന നമ്പറിൽ വാട്‌സ് ആപ്പിൽ അയക്കണം. മികച്ച 10 രചനകൾക്ക് 1000 രൂപയുടെ പുസ്തകവും സ്ഥാപനത്തിനും പങ്കെടുത്ത അഞ്ചു വീതം കുട്ടികൾക്കും നേതൃത്വം നൽകുന്ന അദ്ധ്യാപകർക്കും വായന പൂർണിമയുടെ വായനപെരുമാൾ പുരസ്‌കാരം സമ്മാനിക്കും. വിദ്യാലയങ്ങൾക്കുപുറമെ വ്യക്തികൾക്കും സംഗീത, നൃത്ത പൈതൃക കലാപരിശീലന കേന്ദ്രങ്ങൾ, വിദ്യാരംഭ ചടങ്ങു നടത്തുന്ന കേന്ദ്രങ്ങൾക്കും പങ്കെടുക്കാം. രണ്ടാം വിഭാഗത്തിന് പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. മികച്ച പത്തു രചനകൾ നിയമസഭ മന്ദിരത്തിലെ പുസ്തകോത്സവ മേളയിലും വിവിധ പുസ്തക പ്രദർശനങ്ങളിലും പ്രദർശിപ്പിക്കും.