kochi-university

കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ മുഖപത്രമായ വേദിയുടെ പ്രകാശനവും ചെറുകഥാകൃത്ത് റാണി നാരായണൻ എഴുതിയ 'ഗുലാൻ പെരിശ്' എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള പുസ്തക ചർച്ചയും നടന്നു. അസോസിയേഷൻ പ്രസിഡന്റ് പി.എം. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. യുവസാഹിത്യകാരൻ കൃഷ്ണനുണ്ണി ജോജി വേദിയുടെ പ്രകാശനം നിർവഹിച്ചു. നോവലിസ്റ്റ് വിനോദ് കൃഷ്ണ, കവി ഡി. യേശുദാസ്, കൃഷ്ണനുണ്ണി ജോജി, റാണി നാരായണൻ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ആർ. അനിൽകുമാർ, വേദി കൺവീനർ വി.എസ്. ശിവൻകുട്ടി എന്നിവർ യോഗത്തിൽ സംസാരിച്ചു. എസ്. ഹരികുമാർ മോഡറേറ്റർ ആയിരുന്നു.