ph

കാലടി: സ്വാതന്ത്ര്യ സമര സേനാനി പുതിയേടത്ത് നാരായണൻ നായരെ മാണിക്കമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് വീട്ടിലെത്തി ആദരിച്ചു. തന്റെ സ്വാതന്ത്ര്യ സമരാനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. 102 വയസു കഴിഞ്ഞ അദ്ദേഹം ആവേശത്തോടെ അന്നത്തെ ഭാരതത്തിന്റെ നേർക്കാഴ്ച്ചാനുഭവങ്ങൾ കുട്ടികൾക്ക് വിവരിച്ചത് കൗതുകമുണർത്തി. കുട്ടികൾ ഷാൾ അണിയിച്ച് അദ്ദേഹത്തെ ആദരിക്കുകയും അനുഗ്രഹം നേടുകയും ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഒരുമിച്ച് 'രഘു പതി രാഘവ' എന്നു തുടങ്ങുന്ന ഭജൻ ചൊല്ലി. അദ്ദേഹത്തിന്റെ ഒരു രേഖാചിത്രവും കുട്ടികൾ സമ്മാനിച്ചു. സ്കൗട്ട് മാസ്റ്റർ രഘു പി, പി.ടി.എ പ്രസിഡന്റ്‌ വി. ബി. സിദിൽ കുമാർ എന്നിവർ സംസാരിച്ചു. മകൻ പി.എൻ. സുരേഷ് കുമാർ പങ്കെടുത്തു.