
കൊച്ചി : പെരുമ്പാവൂർ ആശ്രമം എൽ.പി. സ്കൂൾ "നമ്മുടെ വിദ്യാലയം, നന്മയുടെ ലോകം " സാംസ്കാരിക സംഗമം സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഡോ. ജോസഫ് കോലഞ്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പോൾ പാതിക്കൽ, ഷീല ദിലീപ്, ബിനു മാത്യു, സ്കൂൾ ഹെഡ്മാസ്റ്റർ റോയി ജോർജ്, എൻ.ജി. സദ്ജിത് തുടങ്ങിയവർ സംസാരിച്ചു.