കാഞ്ഞിരമറ്റം: ആമ്പല്ലൂർ ശ്രീനാരായണ ധർമ്മ പ്രകാശനി സഭ വക ശ്രീ സുബ്രഹ്മണ്യപുരം ക്ഷേത്രത്തിൽ പതിനാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സെപ്തംബർ 28 മുതൽ ഒക്ടോബർ 5 വരെ യജ്ഞാചാര്യൻ തിരുനെല്ലൂർ പങ്കജാക്ഷൻ, ക്ഷേത്രം തന്ത്രി പുരുഷൻ തന്ത്രി, ക്ഷേത്രം മേൽശാന്തി ബിനു എന്നിവരുടെ കാർമികത്വത്തിൽ നടക്കും. ഭദ്രദീപ പ്രകാശനം ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ നിർവഹിക്കും.