കാക്കനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ സംവരണവും സ്ത്രീസമത്വവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റും വനിതാ കൺവീനറുമായ പി.സി.പ്രസന്ന ഉദ്ഘാടനം ചെയ്തു. അഡ്വ. മായ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. വത്സല അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ. മോഹനൻ, കെ. ജഗദമ്മ, ബി.വി. അഗസ്റ്റിൻ, സി.കെ. ഗിരി, പി.എൻ. ഓമന തുടങ്ങിയവർ സംസാരിച്ചു.