palana
പാലന മൈൻഡ്‌ടെക് സ്റ്റാർട്ടപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ചീഫ് മെഡിക്കൽ അഡ്വൈസറുമായ ഡോ. അരുൺ ഉമ്മന് സ്ഥാപകനും ചെയർമാനുമായ ബിജു ശിവാനന്ദൻ സർട്ടിഫിക്കറ്റ് കൈമാറുന്നു. ആറളം അബ്ദുറഹ്മാൻ ഹാജി, മനോജ് രോഹിണി, മണികണ്ഠൻ എന്നിവർ സമീപം

കൊച്ചി: ഇന്ത്യയിലെ ആദ്യ മൈൻഡ് ടെക് സ്റ്റാർട്ടപ്പ് 'പാലന" വളർച്ചയുടെ പുതിയ ഉയരത്തിലേക്ക് നീങ്ങുകയാണെന്ന് സ്ഥാപകനും ചെയർമാനുമായ ബിജു ശിവാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് വർഷമായി രംഗത്തുള്ള പാലനയ്ക്ക് ആയിരക്കണക്കിന് ഉപഭോക്താക്കളുണ്ട്. നിലവിൽ 25 കോടി രൂപയാണ് മൂല്യം. സഹസ്ഥാപകനായ മനോജ് രോഹിണി, മണികണ്ഠൻ, ഡയറക്ടർമാരായ ആറളം അബ്ദുറഹ്മാൻ ഹാജി, പ്രിയ ബിജു എന്നിവർക്കൊപ്പം മൂന്നുപേർ കൂടി കമ്പനിയിൽ പങ്കാളികളാകും.
കോ ചെയർമാനായി അഹമ്മദ് മുല്ലാച്ചേരിയും (എൻ.ആർ.ഐ സംരംഭകൻ) എക്‌സിക്യുട്ടീവ് ഡയറക്ടർമാരായി ഡോ. അരുൺ ഉമ്മൻ (സീനിയർ ന്യൂറോ സർജൻ, വി പി എസ് ലേക്ക്ഷോർ കൊച്ചി), വിജയ് ആനന്ദ് (ഓണററി ട്രേഡ് കമ്മീഷണർ ടു ആഫ്രിക്ക, ഇന്ത്യ, ആഫ്രിക്ക ട്രേഡ് കൗൺസിൽ, വിദേശ ടെക്ക് സംരംഭകൻ) എന്നിവരാണ് ചേരുന്നത്. ഡോ. അരുൺ ഉമ്മൻ എക്‌സിക്യുട്ടീവ് ഡയറക്ടറും ചീഫ് മെഡിക്കൽ അഡൈ്വസറും വിജയ് ആനന്ദ് എക്‌സിക്യുട്ടീവ് ഡയറക്ടറും ഗ്ലോബൽ ഹാപ്പിനസ് അംബാസഡറുമാണ്.