1
പള്ളുരുത്തി ശങ്കരനാരായണ ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിന് തുടക്കം കുറിച്ചപ്പോൾ

പള്ളുരുത്തി: വലിയപുല്ലാര ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. ശ്രീഗുരുദേവ പ്രാർത്ഥനായൂണിറ്റ് പ്രസിഡന്റ് ഭാനുമതി ടീച്ചറിന്റെ നേതൃത്വത്തിൽ ഗുരുസ്തുതികളും ദേവീകീർത്തനങ്ങളും ആലപിച്ചു. ക്ഷേത്രം പ്രസിഡന്റ് ബിജു അറുമുഖൻ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രജിത്ത് ദിവാകരൻ, സെക്രട്ടറി സനൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.