കൊച്ചി: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ പൂച്ച കുടുങ്ങിയെങ്കിൽ ഉടമസ്ഥന് കൈമാറണമെന്ന് ഹൈക്കോടതി. ആലപ്പുഴ ചന്തിരൂർ സ്വദേശി മുഹമ്മദ് നിഷാദാണ്, എസ്.ബി.ഐ ജപ്തി ചെയ്ത വീട്ടിനുള്ളിൽ തന്റെ പൂച്ചയുണ്ടെന്നും അതിനെ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയത്. വീടിനുള്ളിൽ പൂച്ചയുണ്ടെന്നത് യാഥാർത്ഥ്യമെങ്കിൽ അതിനെ ഹർജിക്കാരന് നൽകാനാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ബാങ്കിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒക്ടോബർ ആറിന് റിപ്പോർട്ട് നൽകണമെന്നും ബാങ്കിന് നിർദ്ദേശം നൽകി.