കൊച്ചി: ബിസിനസ്, എൻജിനിയറിംഗ് മേഖലകളിൽ വളർന്നുവരുന്ന യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാർഡ് ഇൻഡസ്ട്രീസ് നടത്തിവരുന്ന ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പ് സമാപിച്ചു. ദേശീയ തലത്തിൽ നടത്തിവരുന്ന ബിഗ് ഐഡിയയുടെ ബിസിനസ് പ്ലാൻ മത്സരത്തിൽ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഭുവനേശ്വറും ടെക്ക് ഡിസൈൻ മത്സരത്തിൽ വി.ഐ.ടി യൂണിവേഴ്‌സിറ്റി വെല്ലൂരും ഒന്നാം സ്ഥാനം നേടി. കൊച്ചിയിൽ നടന്ന ചടങ്ങിൽ വി-ഗാർഡ് ഇൻസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളിയും ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളിയും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വി-ഗാർഡ് ഇൻസ്ട്രീസ് ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ ജോർജ് മുത്തൂറ്റ് ജേക്കബ് മുഖ്യാതിഥിയായി.
ബിസിനസ്സ് പ്ലാൻ മത്സരത്തിൽ ഐ.ഐ.എം ജമ്മുവിനെ റണ്ണർ അപ്പും ഐ.ഐ.എം ലഖ്നൗവിനെ സെക്കൻഡ് റണ്ണർ അപ്പുമായി തെരഞ്ഞെടുത്തു. ടെക്ക് ഡിസൈൻ മത്സരത്തിൽ ഐ.ഐ.ടി ഗുവാഹട്ടി റണ്ണർ അപ്പ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി. 50,000 മുതൽ മൂന്ന് ലക്ഷം വരെയാണ് സമ്മാനത്തുക.
മത്സരങ്ങളിലെ ഫൈനലിസ്റ്റുകൾക്ക് വി-ഗാർഡ് ഇൻഡസ്ട്രീസിൽ പ്രീ-പ്ലേസ്‌മെന്റ് ഇന്റർവ്യൂ, സമ്മർ ഇന്റേൺഷിപ് അവസരങ്ങളും ലഭിക്കും.