
കൊച്ചി : ദി എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ (ഇ.ഒ) കേരള ചാപ്ടർ, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന, 'ആർട്ട് ബീറ്റിന്റെ' ലോഗോ പ്രകാശനം ചെയ്തു. ഇ.ഒ. കേരളയുടെയും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും മുഖ്യസംഘാടകർ ചടങ്ങിൽ സന്നിഹിതരായി.
മുസിരിസ് ബിനാലെയോട് അനുബന്ധിച്ച്, 2026 ഫെബ്രുവരി 13, 14 തീയതികളിലായാണ് ആർർട്ട്ബീറ്റ് അരങ്ങേറുക. ഒരേസമയം കലയേയും വ്യവസായത്തേയും ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഇടപെടലുകൾക്കാണ്, ആർട്ട്ബീറ്റ് വേദിയാകുക. ലോകമെമ്പാടുമുള്ള സംരംഭകരെ ബിനാലെ സന്ദർശിക്കുന്നതിനായി കൊച്ചിയിലേക്ക് എത്തിക്കുന്നു എന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത.
ഇ.ഒ. കേരള ചാപ്ടർ പ്രസിഡന്റും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. വിനീത് അബ്രഹാം, ഇ.ഒ. കേരള ബിനാലെ കമ്മിറ്റി അംഗങ്ങളായ മാത്യു മഴുവഞ്ചേരി, ഐസക് അലക്‌സാണ്ടർ, ടിങ്കി മാത്യു, നിതിൻ രാജൻ, സോനു വൈദ്യൻ, ജ്വാലബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി മുസിരിസ് ബിനാലെയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ക്യുറേറ്റർ നിഖിൽ ചോപ്ര, സി.ഇ.ഒ തോമസ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.