valsalanpillai
പെരുമ്പാവൂരിൽ നടന്ന മിൽമ എറണാകുളം മേഖലാ യൂണിയൻ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ സി.എൻ.വത്സലൻ പിള്ള സംസാരിക്കുന്നു

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന്റെ വാർഷിക പൊതുയോഗം പെരുമ്പാവൂർ ടൗൺ ഹാളിൽ ചേർന്നു. ₹1163 കോടി വിറ്റുവരവും, ₹9 കോടി അറ്റാദായവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു.

എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക ക്ഷീര സഹരണസംഘം പ്രസിഡന്റുമാർ പങ്കെടുത്തു. മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

സംഭരണ, സംസ്‌കരണ വിപണന രംഗത്ത് ഈ സാമ്പത്തിക വർഷം പുതിയ പദ്ധതികൾ നടപ്പാക്കാനും നാല് ജില്ലകളിലെ ഡയറി പ്ലാൻറുകളുടെ വികസനത്തിനുമായി 60 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. മികവിനുള്ള പുരസ്‌കാരങ്ങൾ നേടിയ ക്ഷീരസംഘങ്ങൾ, കർഷകർ, സ്ഥാപനങ്ങൾ, ഏജന്റുമാർ എന്നിവരെ മേഖലാ ചെയർമാൻ ആദരിച്ചു.