കൊച്ചി: നഴ്‌സിംഗ് വിദ്യാർത്ഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനവും കലോത്സവവും സമാപിച്ചു. ട്രെയ്‌ൻഡ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പ്രൊഫ. പ്രമിന മുക്കോളത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർപേഴ്‌സൺ കെ.എസ്. അമൽ ദേവ് അദ്ധ്യക്ഷത വഹിച്ചു. ആഷിക് ഷിജി ജോസഫ്, എം.എം. അൻസൽ, അമൽ വർഗീസ്, അഫിയാ രാജേഷ് , എൽദോ എബി, ജുവൽ മരിയ സിജോ , ആൻകെസിയ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

കലോത്സവത്തിൽ മദ്ധ്യമേഖല ബി ഓവറോൾ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം സൗത്ത് സോണും മൂന്നാം സ്ഥാനം നോർത്ത് വെസ്റ്റ് സോണും കരസ്ഥമാക്കി . സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ കേരളത്തിലെ 8 സോണുകളിൽ മികച്ച സോണായി നോർത്ത് വെസ്റ്റ് സോണും മികച്ച എസ്.എൻ.എ.ഐ യൂണിറ്റായി കോതമംഗലം മാർ ബാസെലിയോസ് കോളേജ് ഓഫ് നഴ്‌സിംഗും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് നഴ്‌സിംഗിലെ ബ്ലെസ്സൺ ബിജുവാണ് കലാപ്രതിഭ.