
അങ്കമാലി: നഗരസഭയിലെ കിഴക്കേ അങ്ങാടി വാർഡിൽ ഐ.ഐ.പി കനാൽ ഭാഗത്ത് നിർമ്മിക്കുന്ന ഹെൽത്ത് പാർക്കിന്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി 42 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് ഒരുങ്ങുന്നത്. നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭാ ഡെപ്യൂട്ടി ചെയർ പേഴ്സൺ സിനി മനോജ്, വാർഡ് കൗൺസിലർ ലക്‌സി ജോയ്, മാത്യു തോമസ്, ബെന്നി മൂഞ്ഞേലി, ടി.വൈ. എലിയാസ്, എ.വി. രഘു, വിൽസൺ മുണ്ടാടൻ, ബാസ്റ്റിൻ ഡി. പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.