
അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തണും ആരോഗ്യ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. അങ്കമാലി സൈക്ലത്തൺ നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്‌സ് ആം റെസ്‌ലിംഗ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാതിഥിയായി. അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ വിദഗ്ദ്ധ ഡോക്ടർമാർ നയിച്ച ആരോഗ്യ ക്ലാസുകളും സി.പി.ആർ പരിശീലനവും നടന്നു. ഡോ ഹർഷ ജീവൻ, ഡോ. റിനെറ്റ് സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ. ബിനോയി സേവ്യറുടെ നേതൃത്വത്തിൽ സി.പി.ആർ. ആൻഡ് ബി.എൽ.എസ് പരിശീലനം നടന്നു.