jayaprakash
ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാ ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എറണാകുളം തുരുത്തിയിൽ ദുർബല ജനവിഭാഗങ്ങൾക്കായി ഒരുങ്ങിയിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ 50 ശതമാനം ഫണ്ടും കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമാണെന്ന് ജയപ്രകാശ് പറഞ്ഞു. ബാക്കി 30ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം നഗരസഭയുമാണ് ചെലവഴിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ചെയ്യുന്ന പരസ്യങ്ങളിൽ ഒന്നുംതന്നെ കേന്ദ്രസർക്കാരിനെപ്പറ്റി പരമാർശിക്കാത്തത് അപലപനീയമാണെന്ന് ജയപ്രകാശ് പറഞ്ഞു.
സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അനുരുദ്ധ് കാർത്തികേയൻ, സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പർ അഡ്വ. ശ്രീകുമാർ തട്ടാരത്ത് എന്നിവർ പ്രസംഗിച്ചു.