
കോതമംഗലം: കോതമംഗലം താലൂക്കിൽ മികച്ച ഓണച്ചന്ത സംഘടിപ്പിച്ച സഹകരണബാങ്കുകൾക്ക് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അവാർഡ് സമ്മാനിച്ചു. ഒന്നാം സ്ഥാനം കുത്തുകുഴി സഹകരണ ബാങ്കിനും രണ്ടാം സ്ഥാനം കുട്ടമ്പുഴ സഹകരണ ബാങ്കിനുമാണ് ലഭിച്ചത്. ആന്റണി ജോൺ എം.എൽ.എ. പുരസ്കാരം കൈമാറി. സഹകരണ യൂണിയൻ ചെയർമാൻ കെ.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. വർഗീസ്, ജോസ് ചോലിക്കര, പി.കെ. റഷീദ്, എൽദോസ് പോൾ, കെ.വി.ഐബി, അജേഷ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.