കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5 മുതൽ പൂജവയ്പ് നടക്കും.

നിറമാല, ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന എന്നിവയെത്തുടർന്ന് എരൂർ ശ്രീമൂകാംബിക സ്‌കൂൾ ഒഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ. 7.30ന് ബാംഗ്ലൂർ കലാഞ്ജലി സ്‌കൂൾ ഒഫ് ഡാൻസിലെ ഇന്ദു സത്യരാജിന്റെ മോഹനിയാട്ടം. നാളെ രാവിലെ ക്ഷേത്ര ചടങ്ങുകൾ. വൈകിട്ട് കോൽക്കളി, തിരുവാതിരകളി, വീണക്കച്ചേരി. തുടർന്ന് രുദ്രാറിഥം ഒഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ. ബുധനാഴ്ച വൈകിട്ട് 6.30ന് സുധാകരൻ എടനാട് ആൻഡ് പാർട്ടിയുടെ ഭജൻ സന്ധ്യ തുടർന്ന് കടവന്ത്ര ബാലജന യോഗത്തിന്റെ കലാപരിപാടികൾ, നൃത്തങ്ങൾ.
വ്യാഴാഴ്ച വിജയദശമി നാളിൽ രാവിലെ 8ന് പൂജയെടുപ്പ്, വിദ്യാരംഭം, ശ്രീരാജ്ശാന്തിയുടെ കാർമികത്വത്തിൽ എഴുത്തിനിരുത്തൽ, അരങ്ങേറ്റങ്ങൾ, വൈകിട്ട് 6.30ന് അനശ്വര ബിജേഷിന്റെ ശാസ്ത്രീയ സംഗീതം, 7.30ന് കൊച്ചിൻ ദർബാർ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, ഗാനമേള എന്നിവയുണ്ടാകും.