അങ്കമാലി:ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജംഗ്ഷനിൽ രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗീസ് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് റോജസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സച്ചിൻ ഐ. കുര്യാക്കോസ്, അഖിൽ കെ.ജെ.,സജേഷ് സി.വി.,രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.