കൊച്ചി: കവിയും ചിത്രകാരനുമായ തിരുവനന്തപുരം സ്വദേശി ആർ. ജോർജിന്റെ 36 ചിത്രങ്ങളുടെ പ്രദർശനം ഒക്ടോബർ ഏഴ് മുതൽ 13വരെ ഫോർട്ട്‌കൊച്ചി ഡേവിഡ് ഹാളിൽ നടക്കും. ടച്ച് എന്ന പ്രമേയത്തിൽ രാവിലെ പത്തു മുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം നടക്കുക. ആദ്യദിവസം വൈകിട്ട് അഞ്ചിന് നടക്കുന്ന സൗഹൃദ കൂട്ടായ്മയിൽ കെ.എം. ഷാജി, സി.പി. ജോൺ, ആർട്ടിസ്റ്റ് സക്കീർ ഹുസൈൻ, എം. രാമചന്ദ്രൻ, എം.പി. പ്രതീഷ് തുടങ്ങിയവർ പങ്കെടുക്കും. ജോർജിന്റെ ഇരുപതാമത്തെ സോളോ ചിത്രപ്രദർശനമാണ് ഇത്. ഇന്ത്യയിലെ പ്രമുഖ ആർട്ട് ഗാലറികളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ആറ് കവിതാസമാഹാരങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.