കൊച്ചി: എറണാകുളം ശിവക്ഷേത്രം ഉപദേശക സമിതി രൂപീകരണത്തിന് അംഗങ്ങളെ ചേർക്കുന്നതിനുള്ള അപേക്ഷ ഫോറം ഇന്ന് മുതൽ ഒക്ടോബർ 8വരെ രാവിലെ 10നും വൈകിട്ട് 5നും ഇടയിൽ എറണാകുളം ദേവസ്വം ഓഫീസിൽ വിതരണം ചെയ്യും. 25 രൂപയാണ് വില. അപേക്ഷകർ ആധാർ കാർഡുമായി നേരിട്ട് ഹാജരായി ഫോറം വാങ്ങേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറവും സത്യപ്രസ്താവനയും ആധാർ കാർഡിന്റെ കോപ്പി സഹിതം ഒക്ടോബർ 11ന് വൈകിട്ട് 5 വരെ ദേവസ്വം ഓഫീസിൽ സ്വീകരിക്കും.