മൂവാറ്റുപുഴ: മീങ്കുന്നം ആറൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സാംസ്കാരിക സമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് തലാപ്പിള്ളിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വക ലാപ്ടോപ്പ് ലൈബ്രറിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെസ്റ്റിൻ ചേറ്റൂർ മുൻ ഭാരവാഹികളെയും ആരക്കുഴ പഞ്ചായത്ത് മെമ്പർ ജാൻസി മാത്യു മുൻ ലൈബ്രേറിയൻമാരെയും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ആദ്യകാല അംഗങ്ങളെയും മികച്ച വായനക്കാരെയും ആദരിച്ചു. ആരക്കുഴ പഞ്ചായത്ത് മെമ്പർ സിബി കുര്യാക്കോസ് സമ്മാനദാനം നിർവഹിച്ചു. ഫാ. ജോർജ് തെക്കേക്കര, പഞ്ചായത്ത് മെമ്പർ വിഷ്ണു ബാബു, എ.കെ. വിജയകുമാർ, ലൈബ്രറി പ്രസിഡന്റ് എം.ടി. ഇമ്മാനുവേൽ, സെക്രട്ടറി ജോഷി പോൾ, ഡേവിസ് പാലാട്ടി, റാണി ജയ്സൺ മേരി പീറ്റർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു