udumbu-rescue-

മൂവാറ്റുപുഴ: മൃഗസംരക്ഷണ സന്നദ്ധ സംഘടനയായ ദയയുടെ താത്കാലിക അഭയകേന്ദ്രമായ 'വൽമീക'ത്തിൽ പുഴയരികിൽ നിന്ന് കയറിവന്ന ഉടുമ്പിനെ അവിടുത്തെ നായ്ക്കൾ ചേർന്ന് പിടികൂടി. ബഹളം കേട്ട് ദയ വളന്റിയർമാർ എത്തുമ്പോഴേക്കും ഉടുമ്പിന്റെ ശരീരത്തിൽ മുറിവുകൾ ഏറ്റിരുന്നു. ഉടുമ്പിന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വനംവകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന്, വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം എത്തി ഉടുമ്പിനെ ഏറ്റെടുത്തു.
നായ്ക്കുഞ്ഞുങ്ങളെയും പൂച്ചകളെയും പിടിക്കാൻ ഉടുമ്പുകൾ സ്ഥിരമായി ഈ പ്രദേശത്ത് വരാറുണ്ടെന്നും എന്നാൽ ഭാഗ്യം കൊണ്ടാണ് പലപ്പോഴും അവ നായകളുടെ കടി ഏൽക്കാതെ രക്ഷപ്പെടുന്നതെന്നും ദയയുടെ പ്രവർത്തകർ പറഞ്ഞു.