പറവൂർ: നായർ ക്ഷേമസമിതിയുടെ 40- മാത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ധനസഹായങ്ങൾ വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രസിഡന്റ്‌ കെ.എസ്. രാജേന്ദ്രന്റ അദ്ധ്യക്ഷനായി. സെക്രട്ടറി പി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എൻ. അംബികാദേവി, ജോയിന്റ് സെക്രട്ടറി എൻ. ഹരിദാസ്, ട്രഷറർ ടി. പി. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.