
മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി യൂണിറ്റിനുള്ള (ബൾക്ക് മിൽക്ക് കൂളർ) എറണാകുളം മേഖലാ യൂണിയൻ അവാർഡ് പണ്ടപ്പിള്ളി ക്ഷീരസംഘത്തിന് ലഭിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയന്റെ നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിൽ മേഖലാ യൂണിയൻ ചെയർമാൻ സി .എൻ. വത്സലൻപിള്ളയിൽ നിന്ന് പ്രസിഡന്റ് സി .എ. എബ്രഹാം സെക്രട്ടറി ജോർജ് പി.എസ്. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 2017 ൽ ഡോ. വർഗീസ് കുര്യൻ മെമ്മോറിയൽ സംസ്ഥാന അവാർഡ് ഉൾപ്പെടെ 40 അവാർഡുകൾ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സംഘത്തിന്റെ പ്രവർത്തനങ്ങൾ
1. സംഘത്തിൽ ഇപ്പോൾ ശരാശരി 2200 ലിറ്റർ പാൽ സംഭരിക്കുന്നു.
2. പ്രാദേശിക വില്പന കഴിഞ്ഞുള്ള പാലും ക്ലസ്റ്റർ സംഘങ്ങളിൽ നിന്ന് വരുന്ന പാലും കൂടി സംഭരിച്ച് 3200 ലിറ്റർ പാൽ ശീതീകരിച്ച് എല്ലാ ദിവസവും മിൽമയ്ക്ക് നൽകുന്നു.
3. ബി.എം.സി യൂണിറ്റിന്റെ പ്രവർത്തനം പൂർണമായും സോളാർ പവർ ഉപയോഗിച്ച് നടക്കുന്നു.
4. സംഘത്തിന്റെ പാൽ സംഭരണം ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ സംവിധാനത്തിലൂടെയാണ് നടത്തിവരുന്നത്.
5. സംഘത്തിൽ ആധുനിക പാൽ ഗുണനിലവാര പരിശോധന ലാബ് ഉണ്ട്.
6. ഇപ്പോൾ സംഘത്തിൽ 90 കർഷകർ പാൽ നൽകുന്നുണ്ട്.
7. സംഘത്തിന്റെ പണം ഇടപാട് പൂർണമായും ബാങ്ക് വഴിയാണ്. നടക്കുന്നത്.