
മൂവാറ്റുപുഴ: കേരള സർക്കാർ ഫിഷറീസ് വകുപ്പ്, ജനകീയ മത്സ്യക്കൃഷി പദ്ധതി പ്രകാരം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ ഭൂതത്താൻകെട്ട് ഹാച്ചറിയിൽ വളർത്തിയെടുത്ത കാർപ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാൾ, ഗ്രാസ് കാർപ് തുടങ്ങിയ മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്.
ആയവന പഞ്ചായത്തിലെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ചെമ്പ്രം കോട്ട് ചിറയിൽ പ്രസിഡന്റ് സുറുമി അജീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ ജൂലി സുനിൽ വാർഡ് മെമ്പർമാരായ ഉഷ രാമകൃഷ്ണൻ മിനി വിശ്വനാഥൻ ആലുവ മത്സ്യ ഭവൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ശിബി ടി .ബേബി, ബിന്ദു പോൾ ഷിബി ഐസക്, ഷാജി വർഗീസ്, ഇന്ദു മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
നിക്ഷേപിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ .
ആയവന
കല്ലൂർക്കാട് മഞ്ഞള്ളൂർ
ആവോലി
മാറാടി
പായിപ്ര
വാളകം
65 പൊതു കുളങ്ങളിൽ നിക്ഷേപിക്കും