അങ്കമാലി: യോഗക്ഷേമ സഭ അങ്കമാലി, ആലുവ ഉപസഭകളുടെ സംയുക്ത കുടുംബയോഗവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. അൻവർ സാദത്ത് എം.എൽ.എ, മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ എന്നിവർ പങ്കെടുത്തു. നിയുക്ത സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എൻ.ഡി നമ്പൂതിരി, ജനറൽ സെക്രട്ടറി ദാമോദരൻ, ട്രഷറർ ടി.കെ. ശ്രീകുമാർ, ശ്രീശങ്കര ട്രസ്റ്റ് സെൻട്രൽ സോൺ പ്രസിഡന്റ് അഡ്വ. ഈശാനൻ നമ്പൂതിരിപ്പാട്, സെക്രട്ടറി ഡോ.പി.സി. ഷീല എന്നിവരെ യോഗം ആദരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ടി.ആർ.വി. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എൻ. രാധാകൃഷ്ണൻ, ടി.എൻ. സനേഷ്, വടശ്ശേരി നാരായണൻ നമ്പൂതിരി, ശിവയോഗി പാർത്ഥ സാരഥി, മധു കല്ലേലി, എ.വി. അജയൻ, ഡോ. ഹോരാക്കാട് കൃഷ്ണൻ നമ്പൂതിരി, ജയന്തൻ തലയാറ്റുംപിള്ളി എന്നിവർ പ്രസംഗിച്ചു