ajufundayion

കൊച്ചി: അജു എഡ്യൂക്കേഷണൽ ചാരിറ്റബിൾ ആൻഡ് കൾച്ചറൽ റിസർച്ച് ഫൗണ്ടേഷൻ വാർഷിക പൊതുയോഗം മുൻ എം.പി. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തി.

ഫൗണ്ടേഷൻ ചെയർമാനായിരുന്ന പ്രൊഫ. എം.കെ. സാനുവിന്റെ സ്മരണാർത്ഥം സ്മാരക പ്രതിഭ പുരസ്കാരം നൽകുവാൻ തീരുമാനിച്ചു. ഒന്നാം ചരമ വാർഷിക ദിനത്തിൽ പുരസ്കാരം നൽകുന്നതിനായി പ്രതിഭയെ കണ്ടെത്താൻ പുരസ്കാര നിർണ്ണയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 2024- 25-ലെ വാർഷിക റിപ്പോർട്ടും വരവ് - ചെലവ് കണക്കും ജനറൽ സെക്രട്ടറി പ്രമോദ് തമ്പാൻ അവതരിപ്പിച്ചു .ഫൗണ്ടേഷൻ ഡയറക്ടർമാരായ കമാൻണ്ടർ സി.കെ.ഷാജി, സി.കെ.ഉണ്ണി , കെ.എം.ദിലീപ്, അജേഷ് കോട്ടമുറിക്കൽ, രജിഷ് ഗോപിനാഥ്, അരുൺ ഡേവിഡ്, പി.രഞ്ചിത്ത് , രഞ്ചിത്ത് പി.ബി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.സെബാസ്റ്റ്യൻ പോൾ (ചെയർമാൻ ) , പ്രോമോദ് കെ. തമ്പാൻ ( ജനറൽ സെക്രട്ടറി), ഡോ. ജെ .പ്രസാദ് ( വൈസ് ചെയർമാൻ ) എന്നിവരെ തിരഞ്ഞെടുത്തു.