sndp

കോതമംഗലം: എസ്.എൻ.ഡി.പി യോഗം പിണ്ടിമന ശാഖയുടെ കീഴിലുള്ള ഉപ്പുകണ്ടം മരുത്വാമല കുടുബ യൂണിറ്റ് വാർഷികം നടത്തി. മാളിയേക്കൽ എം.എം. പുരുഷോത്തമന്റെ വസതിയിൽ നടന്ന യോഗം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സലിം രാജാക്കാട്, എം.കെ. കുഞ്ഞപ്പൻ, എ.പി. ബൈജു, പി.കെ. സുകുമാരൻ, എം.പി. രാജേഷ്, രമ്യ സജി, എം. എസ്. സോമൻ, പവിത്രൻ, എം. എസ്. മനോജ് എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളും കലാപരിപാടികളുമുണ്ടായിരുന്നു.