മരട്: മരട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവരാത്രി ആഘോഷ വിശേഷാൽ പൂജകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന്‌ വൈകുന്നേരം പൂജവയ്പ്പ്. 7 ന് നിഖിൻ പള്ളുരുത്തിയുടെ സംഗീത കച്ചേരി. നാളെ ദുർഗാഷ്ടമി പൂജയും സംസ്കൃതി കലാകേന്ദ്രത്തിന്റെ സംഗീത ആരാധനയും, ഒക്ടോബർ ഒന്നിന് മഹാനവമി പൂജയും വൈകുന്നേരം ആർ.എൽ.വി ചൈതന്യയുടെ വീണ കച്ചേരിയും. 2-ാo തീയതി വിജയദശമി ദിനത്തിൽ രാവിലെ 8ന്പൂജയെടുപ്പും വിദ്യാരംഭവും. വൈകുന്നേരം 7. 30ന് ശ്രീ ബാലമുരുക നാരായണീയ സമിതിയുടെ ദേവി മഹാത്മ്യവും ലളിത സഹസ്രനാമ പാരായണവും നടക്കും.