p-n-devanath
പി.എൻ. ദേവാനന്ദൻ (പ്രസിഡന്റ്),

പറവൂർ: സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയിൽ കേന്ദ്രവിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മിനിമം പെൻഷൻ തുകയായ 3000 രൂപയിൽ കേന്ദ്ര വിഹിതമില്ല. ക്ഷേമനിധി കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കാനും തടസമില്ലാതെ പെൻഷൻ വിതരണം നടത്താനും കേന്ദ്ര വിഹിതം അനിവാര്യമാണെന്നും ജില്ലാ സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കി.

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ അദ്ധ്യക്ഷനായി. എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ മുഖ്യപഭാഷണം നടത്തി. സി.ഇ. നാസർ ആർ. ശ്രീകൃഷ്ണ പിള്ള, ടി.വി. നിധിൻ, എം.യു. അഷ്റഫ്, വി.കെ. ഉമ്മർ, വി.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.എൻ. ദേവാനന്ദൻ (പ്രസിഡന്റ്), ടി.കെ. സലിം, എ.എം. അബ്ദുൾ കരീം, വനജ സന്തോഷ് (വൈസ് പ്രസിഡന്റുമാർ), സി.ഇ. നാസർ (സെക്രട്ടറി), പി.സി. സോമശേഖരൻ, യോഹന്നാൻ വി. കൂരൻ, ഷാജിത മുഹമ്മദാലി (ജോയിന്റ് സെക്രട്ടറിമാർ), വി.ആർ. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.