mathew-95

ഉദയംപേരൂർ: മാണിക്കനാംപറമ്പിൽ ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, കൊച്ചു പള്ളിക്ക് സമീപം മാണിക്കനാംപറമ്പിൽ (നടുവിലവീട്ടിൽ) എം.വി. മാത്യു (95) നിര്യാതനായി. വൈസ് മെൻസ് ക്ലബ് മുൻ ഏരിയ പ്രസിഡന്റ് , വൈസ് മെൻസ് ക്ലബ് തൃപ്പൂണിത്തുറ ചാർട്ടർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻസ് സിറോ മലബാർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഡോ. ജോർജ് മാത്യു (ഷാർജ), ഡോ. ജോസ് മാത്യു (മസ്‌കറ്റ്), ഡോ. ജോയ് മാത്യു (ബേസേലിയോസ് ഡെന്റൽ കോളേജ്, കോതമംഗലം), ജോജി മാത്യു (ബിസിനസ്), ജോഷി മാത്യു (ബിസിനസ്). മരുമക്കൾ: സുനീറ്റ ജോർജ് നിധിരി, ശാലി ജോസ്, സ്മിത ജോയ് , ടെസ്സ ജോജി, സിന്ധു ജോഷി.