വൈപ്പിൻ: അന്താരാഷ്ട്ര ടൂറിസം ദിനാഘോഷ സമ്മേളനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇക്കൊല്ലത്തെ അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ വൈപ്പിനിലെ ആഘോഷത്തിനു വ്യത്യസ്തമായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2.98 കോടിയുടെ വൈപ്പിൻ ബീച്ച് കോറിഡോർ പദ്ധതിയും എട്ടു കോടിയുടെ കടമക്കുടി ഗ്രാമീണ ടൂറിസം പദ്ധതിയും മുന്നോട്ടു വയ്ക്കപ്പെട്ടിരിക്കുന്ന സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അദ്ധ്യക്ഷയായി. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, നായരമ്പലം പ്രസിഡന്റ് നീതു ബിനോദ്, കേരള മാരിടൈം ബോർഡ് മുൻ ചെയർമാൻ അഡ്വ. വി. ജെ. മാത്യു, അഡീഷണൽ അഡ്വ. ജനറൽ അശോക് എം. ചെറിയാൻ, അഡ്വ.സുനിൽ ഹരീന്ദ്രൻ, നൗഷാദ് പുല്ലൂണി , രഞ്ജിനി , ലിജോ ജോസഫ്, എ. പി. പ്രിനിൽ, കെ. കെ. ജയരാജ് , വിപിൻ രാജ് എന്നിവർ സംസാരിച്ചു. ടൂറിസവും സുസ്ഥിര മാറ്റവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വി. പി. ശൈലേന്ദ്രൻ, അന്ന ജോർജ്, രൂപേഷ് കുമാർ എന്നിവർ പങ്കെടുത്തു. ജി.ശ്രീകുമാർ മോഡറേറ്ററായി. സന്തോഷ് ജോർജ് കുളങ്ങര കോളേജ് വിദ്യാർത്ഥികളുൾപ്പെടെ ഉള്ളവരുമായി ഫയർ സൈഡ് ചാറ്റ് നടത്തി. ശാന്തി പ്രിയയുടെ ബാവുൾ സംഗീതം, പാലക്കാട് അട്ടപ്പാടി നമുക്ക് നാമെ കലാ സാംസ്‌കാരിക സമിതിയുടെ ഇരുള നൃത്തവും മറ്റ് കലാപരിപാടികളും അരങ്ങേറി.