പറവൂർ: പറവൂർ നഗരത്തിലെ രണ്ട് സർക്കാർ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വെടിമറ കുമാരവിലാസം ഗവ. എൽ.പി സ്കൂളിനും പെരുമ്പടന്ന ഗവ. എൽ.പി സ്‌കൂളിനും ഒന്നര കോടി രൂപ വീതമാണ് അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. വിശദമായ എസ്‌റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്‌ത് വേഗത്തിൽ കെട്ടിട നിർമ്മാണം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.