മൂവാറ്റുപുഴ: കച്ചേരിത്താഴത്തുള്ള ഫൂട്ട്‌വെയേഴ്‌സിന് മുൻവശത്തെ ഓടയിൽ വീണുപോയ സ്വർണമോതിരം മൂവാറ്റുപുഴ ഫയർഫോഴ്‌സ് കണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി. ഈസ്റ്റ് മറുവടി വട്ടക്കുടിയിൽ ബേബി മാത്യൂവിന്റെ അഞ്ച് ഗ്രാം തൂക്കം വരുന്ന മോതിരമാണ് ഓടയിൽ വീണ് നഷ്ടപ്പെട്ടത്. ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ഓടയുടെ സ്ലാബ് നീക്കം ചെയ്താണ് മോതിരം കണ്ടെടുത്തത്. മോതിരം ഉടമയായ ബേബി മാത്യൂവിനെ ഏൽപ്പിച്ചു.