
വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. അഡ്വ. എം.ബി.ഷൈനി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ രജനി ജി.മേനോൻ , സി.എച്ച്. അലി, എ.എൻ. ഉണ്ണികൃഷ്ണൻ, സുബോദ ഷാജി, രാധികാ സതീഷ്, ബിന്ദു തങ്കച്ചൻ, സീന ഉത്തമൻ , മേരി ഡൊമിനിക്ക , ഉഷ സദാശിവൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഹാർമണി വൈപ്പിന്റെ കരാക്കേ ഗാനമേളയും സമ്മാനദാനവും നടന്നു.