പറവൂർ: ഏഴിക്കര കുടുംബശ്രീ സി.ഡി.എസിന്റെ പ്രവർത്തന മികവിന് ഗുണമേൻമയ്ക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. കാര്യക്ഷമതയും ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, സമയബന്ധിതമായ പൂർത്തീകരണം, സേവനങ്ങളുടെ മികവ് തുടങ്ങിയവ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, സി.ഡി.എസ് അദ്ധ്യക്ഷ ഗിരിജ ശശിധരൻ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.