nagarasaba

മൂവാറ്റുപുഴ: മാലിന്യ നിക്ഷേപ കേന്ദമായിരുന്ന മൂവാറ്റുപുഴ നഗരസഭ 23-ാം വാർഡിലെ ആമ്പറ്റ കുളം 34 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പുനർ നിർമിച്ചു. പരമ്പരാഗത ജല സ്രോതസുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അമൃത് പദ്ധതി പ്രകാരം 34,07,800 രൂപ മുടക്കി പണി പൂർത്തീകരിച്ച ആമ്പറ്റ കുളം നഗരസഭാ ചെയർപഴ്സൺ പി.പി. എൽദോസ് നാടിന് സമർപ്പിച്ചു. വാർഡ് കൗൺസിലർ ബിന്ദു സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപസമിതി അദ്ധ്യക്ഷന്മാരായ നിസ അഷറഫ്, പി.എം. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ പി.എം. സലിം, ജോളി മണ്ണൂർ, അമൽ ബാബു, ആശ അനിൽ, സുധ രഘുനാഥ്, നെജില ഷാജി, ഫൗസിയ അലി, മുനിസിപ്പൽ സെക്രട്ടറി എച്ച്. സിമി തുടങ്ങിയവർ പങ്കെടുത്തു.