വൈപ്പിൻ: ഫുട്‌ബാൾ താരവും പട്ടികജാതിക്കാരനുമായ 14 കാരൻ ആദിത്യനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകുകയും എസ്.സി എസ്.ടി അട്രോസിറ്റീസ് ആക്ട് ചുമത്താതെ സംരക്ഷിക്കുകയും ചെയ്യുന്ന ഞാറക്കൽ പൊലീസ് നടപടിക്കെതിരെ വൈപ്പിൻ എസ്.സി, എസ്.ടി സംയുക്ത വേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 5ന് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. ഞാറക്കൽ സഹോദരനഗർ എസ്.എൻ ഓഡിറ്റോറിയത്തിൽ അഡ്വ. പി.കെ. ശാന്തമ്മ ഉദ്ഘാടനം ചെയ്യും. സംയുക്തവേദി ചെയർമാൻ എം.എ. കുമാരൻ അദ്ധ്യക്ഷനാകും. ഡോ. പി.കെ. ബേബി, പ്രശോഭ് ഞാവേലിൽ, ലൈജു മങ്ങാടൻ തുടങ്ങിവർ സംസാരിക്കും.