കൊച്ചി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവീക്ഷേത്രത്തിന്റെ ഭൂമി അനധികൃതമായി മണ്ണിട്ട് നികത്തുകയും മതിൽ ഇടിച്ചുനിരത്തുകയും ചെയ്ത സംഭവത്തിൽ ഭാരത് ധർമ്മജന സേന എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിന് പിന്നിൽ എത്രവലിയ ഭൂമാഫിയയാണെങ്കിലും ഒറ്റക്കെട്ടായി നേരിടും. വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആദ്യപടിയായി റവന്യൂ വകുപ്പിന് നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രഭൂമി കൈയേറിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം.

ജില്ലാ പ്രസിഡന്റ് പി.ബി.സുജിത്ത്, ജനറൽ സെക്രട്ടറിമാരായ കെ.കെ. പീതാംബരൻ, ഉമേഷ് ഉല്ലാസ്, വൈസ് പ്രസിഡന്റ് സി.കെ. ദിലീപ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ സൂയിസ്, ഗോപാലകൃഷ്ണൻ, രജീഷ്, എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി ബാബു തുടങ്ങിയവരുമായി ചർച്ച നടത്തി.