temple

ആലുവ: എടയപ്പുറം ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ചണ്ഡികാഹോമത്തിന് ഭക്തിസാന്ദ്രമായ സമാപനം. ശനിയാഴ്ച വൈകിട്ട് യജ്ഞാചാര്യൻ വാസുദേവൻ എബ്രാതിരിയുടെ നേതൃത്വത്തിൽ ദേവിമഹാത്മ പാരായണത്തോടെയാണ് തുടങ്ങിയത്.

ഇന്നലെ രാവിലെ പതിവ് പൂജകൾക്ക് പുറമെ രാവിലെ ഏഴ് മുതൽ ചണ്ഡികാഹോമം ആരംഭിച്ചു. കന്യകാപൂജ, സുഹാസിനി പൂജ, ദമ്പതിപൂജ, കലശപൂജ, കലശാഭിഷേകം, യജ്ഞപ്രസാദ വിതരണം, പ്രസാദ ഊട്ട് എന്നിവ നടന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.പി. ദിലീപൻ, സെക്രട്ടറി വി.പി. പ്രമോദ് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.