nc

പെരുമ്പാവൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ 50-ാം വാർഷികത്തിനോട നുബന്ധിച്ച് 'പ്രാദേശിക വികസനത്തിൽ സഹകരണ മേഖലയുടെ പങ്ക്' എന്ന വിഷയത്തിൽ കെ.സി.ഇ.യു പെരുമ്പാവൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അഡ്വ.എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ഐ. ബീരാസ് വിഷയം അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ്‌ സുജു ജോണി അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ ഏരിയാ സെക്രട്ടറി വിഷ്ണു എം കുമാർ. ജില്ലാ പ്രസിഡന്റ്‌ ആർ അനീഷ്‌, ജില്ലാ വൈസ് പ്രസിഡന്റുമാരായ സതീഷ് കുമാർ, എബി എന്നിവർ സംസാരിച്ചു.