കളമശേരി: സൗത്ത് കളമശേരി ദേശീയപാതയ്ക്കരികിൽ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച മോൺലാഷ് ബിസിനസ് സെന്റർ ക്രസെൻസ് ടവറിന് പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവിറോൺമെന്റൽ എൻജിനിയറുടെ നോട്ടീസ്. ഏഴ് ദിവസത്തിനകം കെട്ടിടത്തിന് ലഭിച്ച പ്രവർത്തന അനുമതി ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടിസിലുള്ളത്.
ബോർഡ് ഉദ്യോഗസ്ഥർ അഗസ്റ്റ് 14 ന് കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. കെട്ടിടത്തിലെ ഡി.ജി സെറ്റുകളുടെ പ്രവർത്തനം, പിന്നിൽ സ്ഥാപിച്ചിരിക്കുന്ന എസ്.ടി.പി,എ.സി എക്സ് ഹോസ്റ്റിന്റെ പ്രവർത്തനം എന്നിവക്കെതിരെ ചങ്ങമ്പുഴ നഗർ റെസിഡന്റ്സ് അസോസിയേഷനും നാട്ടുകാരും പരാതി നൽകിയിരുന്നു.
കേരള കൗമുദി റിപ്പോർട്ടിനെ തുടർന്നാണ് പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവിറോൺമെന്റൽ എൻജിനിയർ നടപടി സ്വീകരിച്ചത്.