
പെരുമ്പാവൂർ: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രം ഇനി മുതൽ സൗരോർജ്ജ പ്രഭയിലാകും.
ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് 25 കിലോവാട്ട് സോളാർ പാനൽ നിർമ്മാണം പൂർത്തിയായി. 33 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഒക്കൽ ഫാമിൽ ജലസേചന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പമ്പ് സെറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മഴയില്ലാത്ത സമയങ്ങളിൽ പമ്പ് സെറ്റുകൾ ദീർഘനേരം പ്രവർത്തിക്കേണ്ടി വരുമ്പോൾ വലിയ തുക വൈദ്യുത ചാർജ് ഇനത്തിൽ അടക്കേണ്ടി വരുന്ന സാഹചര്യത്തിലാണ്
ജില്ലാ പഞ്ചായത്ത് സോളാർ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
സർക്കാർ സ്ഥാപനമായ അനർട്ടാണ് നിർമ്മാണം. ജില്ലയിലെ മികച്ച ഫാമുകളിലൊന്നായ ഒക്കൽ ഫാമിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധിയായ മറ്റ് വികസന പ്രവർത്തനങ്ങൾ കൂടി നടക്കുന്നുണ്ട്. കഫ്റ്റീരിയ, ഓപ്പൺ ഓഡിറ്റോറിയം, വലിയ ആട്ടിൻ കൂട് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ് . ശുചി സമുച്ചയം, കമാനം തുടങ്ങിയ പ്രവൃത്തികൾ ഉടൻ ആരംഭിക്കും
ഉദ്ഘാടനം നാളെ
സോളാർ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ബെന്നി ബഹനാൻ എം.പി നിർവഹിക്കും എൽദോസ് കുന്നപ്പിള്ളി എംൽ എ മുഖ്യാതിഥിയായി പങ്കെടുക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിക്കും
15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം
25 കിലോവാട്ട് സോളാർ പാനൽ