
കിഴക്കമ്പലം: പ്രധാനമന്ത്റി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മഹിളാമോർച്ച ഈസ്റ്റ് ജില്ലാകമ്മിറ്റിയും മുവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ബി.ജെ.പി സംസ്ഥാനസെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജ ലാൽജി അദ്ധ്യക്ഷയായി. അഹല്യ ഐ ഹോസ്പിറ്റലിലെ ഡോ. സുഹൈൽ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എൻ. ഗോപാലകൃഷ്ണൻ, പ്രസന്ന വാസുദേവൻ, മനോജ് മനക്കേക്കര മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സുഷമ ജയകുമാർ, സിന്ധു മനോജ്, ബി.ജെ.പി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ്, മഹിളാ മോർച്ച കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ശരണ്യ ഹനീഷ്, ജനറൽ സെക്രട്ടറി അഞ്ചു അനീഷ് തുടങ്ങിയവർ സംസാരിച്ചു.