പെരുമ്പാവൂർ: 2000 വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ് എപ്പിസോഡുകൾ പൂർത്തിയാക്കിയ പെരുമ്പാവൂർ സ്വദേശിയായ സഞ്ചാരി കെ. ഐ. എബിന് ആദരം. ലോക വിനോദ സഞ്ചാര ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മെറാകി -2 പരിപാടിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മെമന്റോ നൽകിയാണ് എബിനെ ആദരിച്ചത്. 2020 ഏപ്രിൽ ഒന്നിന് തുടങ്ങിയ ക്വിസാണ് 2025 സെപ്തംബർ 21ന് 2000 എപ്പിസോഡുകൾ പൂർത്തിയാക്കിയത്. ഒരു ദിവസം പോലും മുടങ്ങാതെയാണ് എബിൻ ക്വിസ് നടത്തിയത്. കാസർഗോഡ് ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറാണ് എബിൻ. എഴുത്തുകാരനും ക്വിസ് മാസ്റ്ററുമായ എബിൻ ഇന്ത്യയിലെ 330 സ്ഥലങ്ങളും 36 യുനെസ്കോ പൈതൃക കേന്ദ്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. 350ൽപ്പരം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.