കൊച്ചി: ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി (ഐ.എഫ്.പി.എച്ച് )യുടെ അഞ്ചാം വാർഷികാഘോഷം കൊച്ചി താജ് വിവാന്റയിൽ കേന്ദ്ര ആയുഷ് മന്ത്രി ജാധവ് പ്രതാപ് റാവു ഗൺപത് റാവു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ ശാസ്ത്രീയ അറിവുകളുടെ വിനിമയത്തിനും രോഗീ പരിചരണം എളുപ്പമാക്കാനും ഐ.എഫ്.പി.എച്ച് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എഫ്.പി.എച്ച് പ്രസിഡന്റ് ഡോ. ഇസ്മായിൽ സേട്ട് അദ്ധ്യക്ഷനായി. ഉമ തോമസ് എം.ൽ.എ ഭദ്രദീപ പ്രകാശനം നടത്തി. കേരള യൂണിവേഴ്‌സിറ്റി ഹെൽത്ത് സയൻസ് എത്തിക്കൽ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, സെൻട്രൽ കൗൺസിൽ റിസർച്ച് ഇൻ ഹോമിയോപ്പതി ഡയറക്ടർ ഡോ. ദേവദത്ത് നായിക്ക്, ഡോ. പെലിയോ പെരിയെരെ (പോർച്ചുഗൽ), ഡോ. സ്റ്റീൻ റൂജ് (ഡെന്മാർക്ക്), ഡോ. ജനാർദ്ദനൻ നായർ, ഡോ. സാജൻ.വി. എഡിസൻ, എൻജിനീയർ സലാഹുദ്ദീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പകർച്ചവ്യാധികളിൽ ഹോമിയോപ്പതിയുടെ പ്രസക്തിയെക്കുറിച്ച് മാദ്ധ്യമ ചർച്ച സംഘടിപ്പിച്ചു. മാദ്ധ്യമ പ്രവർത്തകരായ ഹേമലത, വിനോദ് ഗോപി, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ എന്നിവർ സംബന്ധിച്ചു. ഡോ. യഹിയ മോഡറേറ്ററായി. തുടർന്ന് ശാസ്ത്രീയ സെമിനാർ നടന്നു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സലിംകുമാർ നന്ദി പറഞ്ഞു.