പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ മുൻ ഭാരവാഹി സംഗമം യൂണിയൻ പ്രസിഡന്റ് അഡ്വ ടി.എ. വിജയൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹി സംഗമ കമ്മിറ്റി ചെയർമാൻ ടി. ഐ സന്തോഷ് അദ്ധ്യക്ഷനായി. കുന്നത്തുനാട് യൂണിയൻ മുൻ സെക്രട്ടറി അഡ്വ. ആർ. അജന്ത കുമാർ മുതിർന്ന പ്രവർത്തകരെ ആദരിച്ചു. മുൻ സെക്രട്ടറി പി.പി. ശിവരാജൻ , വൈസ് പ്രസിഡന്റായിരുന്ന എം.കെ. സുബ്രഹ്മണ്യൻ, മുൻ യോഗം കൗൺസിലർ ടി.എൻ. ശ്രീധരൻ, മുൻ യൂണിയൻ കൗൺസിലർ കെ.എൻ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി. ഐ. സന്തോഷ്, (പ്രസിഡന്റ്), ടി.കെ. ബാബു, ഇ.വി. സതീശൻ (വൈസ് പ്രസിഡന്റുമാർ), കെ.എൻ.
വിജയൻ (സെക്രട്ടറി) കെ.എൻ.അരവിന്ദാക്ഷൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.