പൂപ്പാനി: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റെയും സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി. ഹെഡ്മിസ്ട്രസ് വി.എം. മിനിമോൾ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ കെ.എ. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി എം.ഇ. റഷീദ്, കെ.ബി. സുഫിത, ലഹരി ക്ലബ് കൺവീനർ കെ.എം. ഷാഹിർ, പി.എസ്. അനീന, ശരണ്യ ചന്ദ്രൻ, സ്‌കൂൾ ലീഡർ ആമിർ ദിൽഷാദ് എന്നിവർ നേതൃത്വം നൽകി.