ksrtc

പെരുമ്പാവൂർ:കെ.എസ്.ആർ.ടി.സി പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്തു.രാവിലെ 6.30 ന് പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിച്ച് ആലുവ, കാക്കനാട്, തൃപ്പൂണിത്തുറ ,വൈക്കം, കോട്ടയം ,തിരുവല്ല വഴി പത്തനംതിട്ടയിൽ എത്തിച്ചേരുന്ന ബസ് ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ടയിൽ നിന്ന് തിരിച്ച് പെരുമ്പാവൂരേക്കുമാണ് സർവീസ് നടത്തുന്നത്. എ.ടി.ഒ സാജൻ സ്കറിയ അദ്ധ്യക്ഷത വഹിച്ചു.